Aksharathalukal

Aksharathalukal

ചിങ്ങപ്പുലരി

ചിങ്ങപ്പുലരി

4
328
Inspirational Classics Others
Summary

സ്വർണ്ണപ്പുടവ ചുറ്റി തിരു-വോണത്തേരിലെത്തുംചിങ്ങപ്പുലരിയേ വരവേല്പൂകിഴക്കൻ ചക്രവാളം!ഓണപ്പൂക്കളീറൻമുഖമുയർത്തിയാമുഗ്ധസൗന്ദര്യം കണ്ടുസ്തബ്ധരായ് നില്ക്കവേ;മനസ്സിലൊരുത്സവപരിരംഭണത്തിന്റെഊഷ്മളാനന്ദത്തിര-യുയരാൻ തുടിക്കുന്നു...!ഓണമായെന്നെൻസ്വപ്നവീണയിലൊരു സ്വനംസർഗസംഗീതം തീർത്തു-ന്മാദമായ് പരക്കുമ്പോൾ;കാട്ടു പൊന്മൈനകൾ കൂട്ടമായെത്തിഓണപ്പൂവിരിക്കാനുള്ളപൂമുറ്റമൊരുക്കുമ്പോൾ:സിരയിലുയരുന്നൊരുസർഗയുന്മാദയുദ്ധർഷം!ഇന്ദ്രധനുസ്സിലെക്കുയരുമൊരുഹർഷോല്ലാസ കൗതുകം!