വേഴാമ്പൽ 💔 പാർട്ട് 4 ✍️ഇന്ദ്രാണി കല്യാണി അച്ഛനോട് എല്ലാം പറയണം എന്നാ തീരുമാനത്തോടെ അച്ഛന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു റിങ് പോക്കും തോറും അവളുടെ നെഞ്ചിടി കൂടി വന്നു.... മൂന്നു റിങ് കേട്ടപ്പോൾ തന്നെ അപ്പുറത്തെ വശത്തു call കണക്ട് ആയിരുന്നു "മോളേ.... " ""അച്ഛാ.... "" "നീ നേരെത്തെ എന്തെ call എടുക്കാഞ്ഞേ... " "സൈലന്റ് ആയിരുന്നു അതാ " "നേരെത്തെ ആനന്ദ് എന്നേ വിളിച്ചിരുന്നു " "അച്ഛാ ഞാൻ ഒരു കാര്യം പറയട്ടെ "ആ സമയം അമ്പാടി അവളുടെ മടിയിൽ കിടന്നു പിന്നെ അവളുടെ കൈ എടുത്ത് അവന്റെ മുടിയിൽ വച്ചു അത് കണ്ട് അവൾ അവനെ നോക്കി കണ്ണുരുട്ടി "പ്ലീസ് " ശബ്ദം