Aksharathalukal

Aksharathalukal

ബഹാറിലെ പാർവ്വതി / വാണി വിൻസന്റ്

ബഹാറിലെ പാർവ്വതി / വാണി വിൻസന്റ്

0
552
Classics Inspirational Love Drama
Summary

സന്ധ്യ, പാർവ്വതിയുടെ വീട്ടിലെത്തുമ്പോൾ പടിപ്പുരവാതിലിനോട് ചേർന്ന് പിച്ചളയിൽ മനോഹരമായ അക്ഷരങ്ങളോടെ \'ബഹാർ\' എന്ന പേര് കൊത്തിയ ഫലകം...അവളെ ഒരുപാട് ഓർമ്മകളിലേക്ക് നയിച്ചു. ആ ഫലകത്തിലെ അക്ഷരങ്ങളിൽ തലോടി ഒരു നിമിഷം സന്ധ്യ നിന്നു. കിലുക്കാംപെട്ടി പോലെ ചിരിച്ചുകൊണ്ട് അടുത്തെത്തിയ പാർവ്വതി അവളെ ഓർമ്മകളിൽനിന്നും ഉണർത്തി. കണ്ടപാടെ രണ്ടുപേർക്കും പരസ്പരം ചേർത്തണയ്ക്കാതിരിക്കാൻ കഴിഞ്ഞില്ല. നിറയെ പൂച്ചെടികളും ചിത്രപ്പണികളും നിറഞ്ഞ ആ വീട് ഏറെ മനോഹരമായിരുന്നു. അവിടത്തെ ഓരോ പൂച്ചെടികളും ചിത്രവാതിലുകളും തന്നെ സ്വാഗതം ചെയ്യുന്നതായി സന്ധ്യക്ക് തോന്നി. പൂക്കളം