കഴിഞ്ഞ ഓണനാളിലെന്നെകണ്ടപ്പോൾ പറയാൻ മറന്നൊരു രഹസ്യമീ ഓണത്തിനു പറയാമെന്നവൾ മുന്നറിയിപ്പായി ഫോൺ സന്ദേശമയച്ചു.മരുഭൂമിയിലിപ്പോൾ മഴ പെയ്യുന്നുണ്ടെന്നും കുതിരപ്പുറത്തും ഒട്ടകപ്പുറത്തുമുള്ള സഞ്ചാരം കുറഞ്ഞുവെന്നും പറയാനല്ലീ മുന്നറിയിപ്പ്.ഉറക്കമില്ലാത്ത രാത്രിയിൽ കുതിച്ചു ചാടുന്ന അശ്വത്തെപ്പോൽ മനസ്സു പായുമ്പോൾ പൊട്ട രഹസ്യമെന്ന് വിളിച്ചു കൂവരുത്. . .തമാശയ്ക്ക് പോലും!നിശ്ചയമില്ലാത്തൊരായുസ്സിനെ ആനന്ദ പ്രപഞ്ചത്തിലെത്തിക്കാൻ പാടുപെടുന്ന ഒരോ രാവും പകലും ഇടനാഴിയിലെ ശീതികരണ മുറിയിൽമരവിച്ചിരിക്കും നാരിമനസ്സുകളിലൊന്നുമാത്രമായി ഇതേ ലോകം!തിരുവോണ