\'കാലം ദുഷിച്ചുപോയ്,നന്മ മരിച്ചുപോയ്...\'എണ്ണിപ്പറഞ്ഞു നാംകണ്ണീരൊഴുക്കുമ്പോൾ,ഉള്ളിലെ തത്തമ്മചോദിച്ച കേട്ടില്ലേ:\'ആരാണ്, ആരാണിതൊക്കെവരുത്തുവാൻ കാരണം?\'ഒട്ടും മടിക്കാതെഉത്തരം നല്കിടും\'ആപത്തു നിർമിച്ചുമർത്ത്യന്റെ ദുഷ്കൃതം!\'ആരാണു മർത്ത്യന്റെഉള്ളിലീ ഭ്രാന്തിന്റെബീജങ്ങളാദ്യമായ്വാരി വിതറിയോർ?ദൈവമോ, പ്രകൃതിയോ(കാലമോ, മായയോ),നാമറിയാത്തൊരുശക്തിപ്രഭാവമോ?സൃഷ്ടികർത്താവിനെ ലീലകളാടുവാൻസമ്മതം നല്കുന്നശക്തിയോ കാരണം?ഭാവനയ്ക്കുള്ളിലീഉത്തരം കിട്ടാത്തചോദ്യങ്ങൾ നിർമിച്ചസന്ദേഹ സമ്മർദം;ചിതറിത്തെറിപ്പിച്ചഅഗ്നിസ്ഫുലിംഗങ്ങൾ,പുക വീഴ്ത്തി മൂടിയോനേരിന്റെ കാഴ