ആരാണു നീയെന്നറിഞ്ഞതില്ലകൂട്ടായിയുണ്ടെന്നറിവു മാത്രം!എവിടുന്നു വന്നെന്നുംഎവിടേക്കും പോണെന്നുംചോദിച്ചതില്ല, പറഞ്ഞതില്ല!നിന്റെ മുഖം പോലും കണ്ടതില്ലപേരെന്തുവെന്നു തിരക്കിയില്ല!ഞാനും പകച്ചിന്നീ വാരാന്നിധിയുടെ തിരകണ്ടു വിസ്മയം പൂണ്ടിരിക്കേ;നീയെന്റെ ചാരത്ത്കൂട്ടിനായുണ്ടെന്നുംആഴിത്തിരകളെ എണ്ണാനറിയാത്തഅജ്ഞാനിയാണെന്നും ഞാനറിവൂ!കൂട്ടിനായ് നീയെന്റെ ചാരത്തു നില്ക്കുമ്പോൾനീയാണു ഞാനെന്നും ഞാനറിവൂ!കുറിപ്പ്:------------ആശയത്തിന് പത്താം ക്ലാസ്സിലെ. ( sslc)ഹിന്ദി പുസ്തകത്തിലെ \'ഹതാശാ സേ ഏക് വ്യക്തി ബൈഠ് രഹാ ധാ\' എന്ന \'നരേഷ് സക്സേന\'