"നീയും പ്രിയയും തമ്മിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?" നിജോയാണ്. ഞാൻ എന്ത് മറുപടി പറയാൻ! ഞങ്ങൾക്കിടയിലെ പ്രശ്നം എന്താണെന്ന് ഞങ്ങൾക്ക് തന്നെ അറിയില്ല. " നീ എന്താ അങ്ങനെ ചോദിച്ചത്?" " നിങ്ങളെ ഞാൻ ഇന്നോ ഇന്നലെയോ അല്ലല്ലോ കാണാൻ തുടങ്ങിയത്. കുറേ നാളായി ചോദിക്കണമെന്ന് കരുതുന്നു. ആദ്യം എന്തെങ്കിലും ചെറിയ പിണക്കം ആകുമെന്ന് കരുതി. ബട്ട് നൗ ഇറ്റ് സീംസ് സംതിങ് സീരിയസ്." "പ്രശ്നം എന്നു പറയാൻ ഒരു സ്പെസിഫിക് റീസൺ ഒന്നും ഇല്ലെടാ.. പുറത്ത് നിന്ന് നോക്കുന്നവർക്ക് വി ആർ ഓക്കെ. പക്ഷേ ഞങ്ങൾ രണ്ടും ശരിക്കും രണ്ടു ധ്രുവങ്ങളിലാണ്. കുറച്ചു നാളുകളായി. ടു ബി മോർ പ്