നാടെങ്ങും പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്ന.കെന്നമരങ്ങൾ മഞ്ഞപ്പട്ട് ഉടയാട ചൂടി ഗ്രാമ കന്യകയെപ്പോലെ നാണം കുണുങ്ങി നിന്നു.ഹൃദയ കോണിലെവിടയോ ഒളിമങ്ങാതെ ഓടിയെത്തുന്നു വിഷുപ്പക്ഷി യുടെ മധുരഗാനം കാതുകളിൽ മുഴങ്ങുന്നു.വേനലിൽ വസന്തം തീർക്കാൻ " അച്ഛൻ കൊമ്പത്ത് ""പാടാം ചെങ്ങാതി…."അതേ ആ പാട്ടെൻ്റെ ഹൃദയകോണിൽ മനസ്സറിയാത്തൊരു വികാരം ഉള്ളിൽ എവിടെയോ ഇരുന്ന് തുടികൊട്ടി പാടുന്നു."എൻ്റെ വിഷുപ്പക്ഷി ഇന്നെന്തേ… നീ വരാത്തത്. നിൻ്റെ ആ പാട്ടു കേൾക്കാൻ കൊതിയാകുന്നു."എൻ്റെ പക്ഷി…. നിനക്ക് ഇന്നെന്തു പറ്റി ?വീടുകളെല്ലാം കണിയൊരുക്കി രാവു പുലരാൻ കാത്തിരുന്നു.ഇന