\"ഹാ,പുഷ്പമേ അധികതുംഗപദത്തിലെത്രശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീശ്രീ ഭൂവിലസ്ഥിര അസംശയമിന്നു നിന്റെ-യാഭൂതിയെങ്ങു പുനരെങ്ങുകിടപ്പിതോർത്താൽ\" :- കുമാരനാശാൻ അമ്മാളു ഇടവഴിയിലൂടെ പൂക്കളോടുംപറവകളോടും വർത്തമാനം പറഞ്ഞ് മന്ദം മന്ദംനടക്കുകയായിരുന്നു. അമ്മാളുവിന്റെ കൂട്ടുകാർഅവരാണ്. അമ്മാളു വഴക്കാളി ആയതുകൊണ്ടല്ല അവൾക്കു സഹപാഠികൾകൂട്ടുകാരായി ഇല്ലാത്തത്,വഴിയിൽകാണുന്നതിനോടൊക്കെ കിന്നാരം പറഞ്ഞുനടക്കുന്ന അമ്മാളുവിനൊപ്പം നടന്നാൽസമയത്ത് സ്കൂളിൽ എത്താൻ പറ്റില്ല,എന്നതാണു അവരുടെ പരിഭവത്തിനു കാരണം.താമസിച്ചു ചെന്നാൽ പാച്ചുപിള്ള സാറിന്റെ