സിന്ദൂരം ചാർത്തിയ സന്ധ്യയിലൊരു ദിനം,മിഴികൾ കൊരുത്തു നാം നിന്നതല്ലേ!ഒരു മനമായി നാമീ-നടപ്പാതയിൽ,വിരലുകൾ കോർത്തുനടന്നതല്ലേ?ആദ്യസമാഗമ-വേളയിൽ നിൻ മുഖം,ലജ്ജതൻ ശോഭയിൽമൂടിയില്ലേ?പാതിയും കൂമ്പിയ മിഴികളാലെന്നെ നീ,ശരമെയ്തു വീഴ്ത്തി-യതോർമ്മയില്ലേ?കസ്തൂരിമണമേറുംകുളിർതെന്നലിൽ നിൻ,കാർകൂന്തൽ ക്കെട്ടു-കളഴിഞ്ഞതില്ലേ?നാട്ടുവഴിയിലായെ-ത്രയോ സന്ധ്യയി-ലെന്നെയും കാത്തുനീ നിന്നിരുന്നു!പാദസരത്തിൻ കിലുക്കങ്ങളിന്നുമെൻ,കാതിൽ മുഴങ്ങി-ക്കിടന്നിടന്നു..! ✍️ഷൈലാ ബാബു©