Aksharathalukal

ആദ്യസമാഗമം

സിന്ദൂരം ചാർത്തിയ 
സന്ധ്യയിലൊരു ദിനം,
മിഴികൾ കൊരുത്തു 
നാം നിന്നതല്ലേ!

ഒരു മനമായി നാമീ-
നടപ്പാതയിൽ,
വിരലുകൾ കോർത്തു
നടന്നതല്ലേ?

ആദ്യസമാഗമ-
വേളയിൽ നിൻ മുഖം,
ലജ്ജതൻ ശോഭയിൽ
മൂടിയില്ലേ?

പാതിയും കൂമ്പിയ 
മിഴികളാലെന്നെ നീ,
ശരമെയ്തു വീഴ്ത്തി-
യതോർമ്മയില്ലേ?

കസ്തൂരിമണമേറും
കുളിർതെന്നലിൽ നിൻ,
കാർകൂന്തൽ ക്കെട്ടു-
കളഴിഞ്ഞതില്ലേ?

നാട്ടുവഴിയിലായെ-
ത്രയോ സന്ധ്യയി-
ലെന്നെയും കാത്തു
നീ നിന്നിരുന്നു!

പാദസരത്തിൻ 
കിലുക്കങ്ങളിന്നുമെൻ,
കാതിൽ മുഴങ്ങി-
ക്കിടന്നിടന്നു..!

                     ✍️ഷൈലാ ബാബു©