" ദോ, അവനെത്തിയല്ലോ!" പ്രായം വിളിച്ചു പറയുന്ന ഒരു വൃദ്ധൻ; തന്റെ തലയിൽ കെട്ടിയ നിറം മങ്ങിയ മുണ്ട് ഊരിക്കൊണ്ടയാൾ പറഞ്ഞു. സൈക്കിൾ കടയുടെ ചുമരിൽ ചാരിവെച്ച് , ശോഷിച്ച കൈകൾ കൊണ്ട് പഴകിയ വള്ളി ട്രൗസറിന്റെ കീശയിൽ നിന്ന് സൂക്ഷ്മമായി എന്തോ എടുത്ത് കുഞ്ഞു കയ്യിൽ ഭദ്രമായി മുറുക്കി പിടിച്ചു. അവൻ നേരേ കടയിൽ അടക്കി വെച്ച റൊട്ടിയിലേക്ക് വിരൾ ചൂണ്ടി. പ്രതികരണം കാണാത്തത് കൊണ്ടാകാം അവൻ പിന്നിലേക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു "അക്കാ.. എനിക്ക് ഇത് വേണം ; ഒന്നു മതി " എന്തോ തലയിൽ അടിച്ചത് പോലെ അവിടെ നിന്നിരുന്ന ആ വൃദ്ധൻ പ്രതികരിച്ചു'ആ...ആ..