VACATION / PART 4 തുടർക്കഥ Written by Hibon Chacko ©copyright protected അവൾ അടുത്തെത്തിയതോടെ, റൂമിലേക്ക് പോകുന്നവഴി ഹാളിലെ ലൈറ്റ് ഓഫാക്കിയശേഷം അരുൺ, റൂമിന്റെ പടികടന്നു. അവൾ തൊട്ടുപിന്നിൽ ഒന്നുകൂടി പിറകിലേക്ക് തിരിഞ്ഞുനോക്കിയശേഷം ഇരുട്ട് വകവെയ്ക്കാതെ അതിൽനിന്നും റൂമിലേക്ക് കടന്നു. അരുൺ ഉടനെതന്നെ ബെഡ്ഡിൽ കയറിക്കിടന്നു, മലർക്കെ ഒരുകാൽ അല്പം മടക്കി ഒരുകൈ മടക്കി നെറ്റിക്ക് വട്ടംവെച്ച്. റൂമിലെ ലൈറ്റ് വേഗത്തിൽ ഓഫ് ചെയ്തശേഷം തന്റെ കോട്ട് സാവധാനം ഊരി ഒരിടത്തേക്കിട്ടു അനുപമ. ശേഷം മുടിയഴിച്ചിട്ട് അവനടുത്തായി മലർക്കെത്തന്നെ ബെഡ്ഡിൽ അവളും കിടന്നു. പുറത്ത് ഹാളിൽ, മെയിൻ ഡോർ ഇരുട്ടിനെ ക