ആദിത്യൻ തിരികെ വീട്ടിലേക് എത്തിയിട്ട് ഇന്നേക്ക് ഒരാഴ്ച തികഞ്ഞിരിക്കുന്നു..ഇന്നാണ് ആദിത്യന്റെയും ഇന്ദുവിന്റെയും വിവാഹം..ആർഭാടങ്ങൾ ഒന്നുമില്ലാതെ തന്നെ ലളിതമായി നടത്താമെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം..\"ഇതൊന്നും വേണ്ടടാ..എന്തിനാ ഇതൊക്കെ..\"\"ഇന്ദുവേച്ചി ഒന്ന് അടങ്ങി നിന്നെ..ഇതിപ്പോ കഴിയും ഇതുംകൂടെ വെച്ചാൽ സെറ്റ്..\"അമൃത അവസാന ഹെയർ പിന്നും എടുത്ത് ഇന്ദുവിന്റെ മുടിയിലെ മുല്ലപ്പൂ ഒന്നുകൂടെ ഉറപ്പിച്ചു വച്ച ശേഷം അവളുടെ മുൻപിലേക് വന്ന് നിന്ന് ഇന്ദുവിനെ അടിമുടി ഒന്ന് നോക്കി..\"ഹയ്‌സ്..സുന്ദരി ആയിട്ടുണ്ട്..ആദിയേട്ടൻ ഇത് കണ്ടാൽ മൂക്കും കുത്തി വീഴും..