Aksharathalukal

ഇന്ദുലേഖ 17

ആദിത്യൻ തിരികെ വീട്ടിലേക് എത്തിയിട്ട് ഇന്നേക്ക് ഒരാഴ്ച തികഞ്ഞിരിക്കുന്നു..ഇന്നാണ് ആദിത്യന്റെയും ഇന്ദുവിന്റെയും വിവാഹം..ആർഭാടങ്ങൾ ഒന്നുമില്ലാതെ തന്നെ ലളിതമായി നടത്താമെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം..

\"ഇതൊന്നും വേണ്ടടാ..എന്തിനാ ഇതൊക്കെ..\"

\"ഇന്ദുവേച്ചി ഒന്ന് അടങ്ങി നിന്നെ..ഇതിപ്പോ കഴിയും ഇതുംകൂടെ വെച്ചാൽ സെറ്റ്..\"

അമൃത അവസാന ഹെയർ പിന്നും എടുത്ത്  ഇന്ദുവിന്റെ മുടിയിലെ മുല്ലപ്പൂ ഒന്നുകൂടെ ഉറപ്പിച്ചു വച്ച ശേഷം അവളുടെ  മുൻപിലേക് വന്ന് നിന്ന് ഇന്ദുവിനെ അടിമുടി ഒന്ന് നോക്കി..

\"ഹയ്‌സ്..സുന്ദരി ആയിട്ടുണ്ട്..ആദിയേട്ടൻ ഇത് കണ്ടാൽ മൂക്കും കുത്തി വീഴും..അല്ലേടി കുഞ്ഞിപ്പെണ്ണേ..അമ്മോട് പറ അമ്മ ചുന്ദരി ആയിട്ടുണ്ടെന്ന്..\"

അമൃത ഇന്ദുവിന്റെ വയറിലേക്ക് അവളുടെ  ചെവി അടുപ്പിച്ച് വച്ചു..

\"ദേ കണ്ടോ ഇന്ദുവേച്ചി..വാവ പറയുവാ അമ്മ ചുന്ദരി ആയിട്ടുണ്ടെന്ന്..\"

\"ഒന്ന് പോ പെണ്ണെ..\"ഇന്ദു ചിരിച്ചുകൊണ്ട് അവളുടെ ചെവിയിൽ പിടുത്തമിട്ടു..

\"ഉവ്വ...വാവ ഫോൺ വിളിച്ചിട്ടാകും നിന്നോട് പറഞ്ഞത്..എന്റെ പൊന്ന് ഇന്ദു ഇവളെ കുഞ്ഞിന്റെ ഏരിയയിലേക്ക് അടുപ്പിച്ചേക്കരുത്..ഇല്ലെങ്കിൽ അതിനും ഇവളെ പോലെ ഒരു പിരി പോകും..\"മുറിയിലേക്ക് കയറി വന്ന അനന്തൻ അവളെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു..

\"താൻ പോടോ..തന്നെ ഇവിടെക്ക് ആരും ക്ഷണിച്ചില്ല..\"അമൃത അവനെ നോക്കി കണ്ണുരുട്ടി..

\"എടി നിന്നെ..\"

\"ഉഫ്..ഒന്ന് നിർത്തുന്നുണ്ടോ രണ്ടും..ഇപ്പോ നോക്കിയാലും കീരിയും പാമ്പും പോലെ...\"ഇന്ദു തലയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു..

\"അമ്മു..നിന്റെ അമ്മ വന്നിട്ടുണ്ട്..ഞാൻ അതുപറയാനാ ഇങ്ങോട്ട് വന്നത്..ഒന്ന് പോയി സംസാരിക്കണേ..തിരക്കിൽ പെട്ട് പോയതുകൊണ്ട് എനിക്ക് സംസാരിക്കാൻ പറ്റിയില്ല..

അമൃത ഇന്ദുവിന് ഇരിക്കാനായി ചെയർ നീക്കി വച്ചുകൊടുത്തതിന് ശേഷം വെളിയിലേക്ക് പോയി..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മുഹൂർത്തം അടുത്തതോടെ എല്ലാവരും ചേർന്ന് കുടുംബക്ഷേത്രത്തിലേക്ക് വന്നു..ആദിത്യനും ഇന്ദുവും ഒരുമിച്ച് ക്ഷേത്രം വലം വച്ചു..പൂജാരി ആദിത്യന്റെ കൈയിലേക് പൂജിച്ച താലി കൈമാറി..വർഷങ്ങളായി അവൻ അവൾക്കുവേണ്ടി കരുതിവെച്ച അതേ താലിയായിരുന്നു അത്..പുതിയൊരു മഞ്ഞചരടിൽ കോർത്ത അതേ താലി അവൻ ഇന്ദുവിന്റെ കഴുത്തിൽ ചാർത്തി...ഇനിയുള്ള എല്ലാ ജന്മങ്ങളിലും തന്റെ പാതിയായി ആദിത്യനെ നൽകണേയെന്ന് ആ നിമിഷം അവൾ മനസ്സുരുകി പ്രാർത്ഥിച്ചു..അവൻ ഒരു നുള്ള് സിന്ദൂരം എടുത്ത് അവളുടെ സിന്ദൂര രേഖയെ ചുവപ്പിച്ചു..അവളെ ചേർത്ത് പിടിച്ചുകൊണ്ട് മൂർദ്ധാവിൽ അത്രമേൽ പ്രണയത്തോടെയുള്ള  അവന്റെ ആദ്യചുംബനം നൽകി..

ഇതെല്ലാം കാൺകേ തന്റെ സന്തോഷത്താൽ നിറഞ്ഞ കണ്ണുകളിലെ നനവ് ജയചന്ദ്രൻ തുടച്ചു മാറ്റി..അയാൾ മുന്നോട്ട് വന്ന് ഇന്ദുവിന്റെ കൈപിടിച്ചു ആദിത്യന്റെ കരവുമായി ചേർത്തുവെച്ചു...💕ജീവിതത്തിൽ താൻ അനുഭവിച്ച ഏറ്റവും സുന്ദരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അതെന്ന് ജയചന്ദ്രന് തോന്നി..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ചടങ്ങുകൾക്ക് ശേഷം എല്ലാവരും തിരികെ വീട്ടിലെത്തി..ഇന്ദു പതിവിലും ക്ഷീണിതയായതിനാൽ വന്നപാടെ വിശ്രമിക്കാനായി ബെഡിലേക് കിടന്നു..ഇന്ദു മയങ്ങുന്നത് വരെയും ആദിത്യൻ അവളുടെ കാലുകൾ തന്റെ മടിയിലേക് വച്ചുകൊണ്ട് തടവി കൊടുത്തു..ഇന്ദു മയങ്ങിയ ശേഷം അവൻ പതിയെ വാതിൽ പുറത്തു നിന്നും ചാരിയിട്ടുകൊണ്ട് ഹാളിലേക്ക് നടന്നു...

ഹാളിൽ അനന്തനുമായി സംസാരിക്കുന്നതിന് ഇടയിലാണ് അവരുടെ അടുത്തേയ്ക്ക് അമൃതയുടെ അമ്മ സാവിത്രി കടന്നു വരുന്നത്..അവർ തന്നെ കണ്ണട മൂക്കിന്റെ മുകളിലേക്ക് അല്പം കയറ്റി വെച്ചുകൊണ്ട് ആദിത്യനെ അടിമുടി ഒന്ന് നോക്കി..ആദിത്യൻ സംശയത്തോടെ അനന്തന്റെ നോക്കിയതും അവൻ മുകളിലേക്ക് കൈ കാണിച്ചു..പെണ്ണുംപിള്ള ആദിത്യന്റെ വായിലിരിക്കുന്നത് കേട്ടിട്ടേ അടങ്ങുവെന്ന് അനന്തന് ബോധ്യമായി..

\"എടാ ചെർക്ക നിന്റെ അസുഖം ഒക്കെ മാറിയോ..\"

\"മാറിയതുകൊണ്ടല്ലേ അമ്മേ ഇപ്പോ ഇവിടെ ഇങ്ങനെ  നിൽക്കുന്നത്...\"ഉരുളക്ക് ഉപ്പേരി പോലെ ആദിത്യൻ മറുപടി കൊടുത്തു..

\"എന്നാലും എന്റെ കുഞ്ഞേ നിനക്ക് ഇതിലും നല്ല തങ്കം പോലെത്തെ പെണ്ണിനെ ഈ ഞാൻ കണ്ടുപിടിച്ചു  തരുമായിരുന്നല്ലോ..നിനക്ക് ഇതിന്റെയൊക്കെ വല്ല ആവിശ്യവും ഉണ്ടായിരുന്നോ..\"അവർ കവിളത്തു കൈ വെച്ച് കപട സങ്കടത്തോടെ പറഞ്ഞു..ആദിത്യന് ദേഷ്യം വന്നു തുടങ്ങിയിരുന്നു കണ്ണുകളടച്ചു നിന്നുകൊണ്ട് അവൻ തന്റെ കോപം നിയന്ത്രിച്ചു..

\"അല്ലെ..കേട്ടോ ശാരദേ ഞങ്ങളുടെ നാട്ടിൽ ഇന്നേവരെ ഒരു ഗർഭിണി കല്യാണം കഴിക്കുന്നത് ഞാൻ കണ്ടിട്ടില്ല..ഇനി അഥവാ കഴിച്ചിട്ടുണ്ടേൽ തന്നെ വിവാഹം ചെയ്ത ആള് തന്നെയായിരിക്കും കുഞ്ഞിന്റെ അച്ഛൻ..ഇതിപ്പോ വല്ലവന്റെയും കുഞ്ഞിനെ വയറ്റിൽ ചുമക്കുന്നവളെ കെട്ടണ്ട ആവിശ്യം ഉണ്ടോ..നല്ലൊരു ചെക്കന്റെ ജീവിതം തുലഞ്ഞുവെന്ന് അല്ലാതെ എന്തായിപ്പോ പറയാ...\"

\"ദേ സ്ത്രീയെ...\"അവർക്ക് നേരെ വിരൽചൂണ്ടികൊണ്ട് ആദിത്യൻ ശബ്ദമുയർത്തി..

\"വയസ്സിനു മൂത്തത് അല്ലേയെന്ന് കരുതി വേണ്ടാ വേണ്ടായെന്ന് വെക്കുമ്പോൾ നിങ്ങളെന്റെ തലയിൽ കയറിയിരുന്ന് നിരങ്ങുവാ..ഇത്രെയും നേരം മിണ്ടാതിരുന്നത് നിങ്ങൾ അമൃതയുടെ അമ്മയല്ലേ എന്നോർത്തിട്ടാ..ഒരൊറ്റ കാര്യം ഞാൻ പറഞ്ഞേക്കാം...ഇനി മേലാൽ കാര്യമറിയാതെ ഞങ്ങളുടെ കാര്യത്തിൽ നിങ്ങൾ ഇടപെട്ട് പോകരുത്..കേട്ടല്ലോ..സ്വന്തം കാര്യത്തിൽ ഇല്ലാത്ത ശുഷ്‌കാന്തി നിങ്ങൾ മറ്റുള്ളവരുടെ കാര്യത്തിലും കാണിക്കണ്ട..ഇന്ദു എന്ന പേര് പോലും നിങ്ങളുടെ നാവു ഉച്ഛരിക്കരുത്..\"

കിതച്ചുകൊണ്ട് അവൻ പറഞ്ഞു നിർത്തി..അത്രമേൽ ദേഷ്യം ക്കൊണ്ട് വിറച്ചു പോയിരുന്നു അവൻ..

\"അമ്മ ഇങ് വന്നേ...\"ശബ്ദം കേട്ട് ഹാളിലേക്ക് എത്തിയ അമൃത സാവിത്രിയെ മറ്റൊരു റൂമിലേക്ക് വിളിച്ചുകൊണ്ട് പോയി ഡോർ അകത്തുനിന്നും ലോക്ക് ചെയ്തു..

\"ഹാ..നിൽക്കെടി..അവന്റെ ഒരു അഹങ്കാരം കണ്ടില്ലേ..ഞാൻ പറയട്ടെ..ഒരു കുടുംബത്തിന്റെ അന്തസ്സിന് ചേരുന്നതാണോ ഇവനീ ചെയ്തത്...\"

\"അമ്മയോന്ന് നിർത്തുന്നുണ്ടോ..നല്ലൊരു ദിവസമായിട്ട്..കളഞ്ഞില്ലേ എല്ലാം..ഇനി ഞാൻ എങ്ങനെ ആദിയേട്ടനെ ഫേസ് ചെയ്യുമെന്ന..ദേ അമ്മേ..ഞാൻ ഒരു കാര്യം പറഞ്ഞേക്കാം..ഇതുപോലെയുള്ള എന്തെങ്കിലും പറയാൻ ആണെങ്കിൽ അമ്മ ഇനി ഇങ്ങോട്ട് വരണമെന്നില്ല..അമ്മയെ കാണാൻ തോന്നുമ്പോൾ ഞാൻ അങ്ങോട്ട് വന്നേയ്ക്കാം..\"

\"മോളെ...\"

\"ഇങ്ങോട്ട് ഒന്നും പറയണ്ട..എന്റെ നിലപാടിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല..\"

\"കേൾക്കണം..നിന്റെ നന്മ മാത്രം ആഗ്രഹിച്ച ഞാൻ ഇതുതന്നെ കേൾക്കണം..നിന്നെ നല്ലൊരു കുടുംബത്തിലേക്ക് പറഞ്ഞയച്ചിട്ട്..എടി നമ്മുടെ അന്തസ്സിന് ചേരുന്ന പണിയാണോ ഇവരീ കാണിച്ചത്..മറ്റുള്ളവരുടെ നാണക്കേട് ക്കൊണ്ട് എന്റെ 
തൊലിയുരിഞ്ഞു പോയി..എന്റെ മകളെ പറഞ്ഞയച്ച വീടിനെ പറ്റി ഒരു ധാരണയൊക്കെ എനിക്കും ഉണ്ടാകില്ലേ..നീ പറ..\"

\"ആദിയേട്ടൻ ചെയ്തതിൽ ഞാൻ ഒരു തെറ്റും കണ്ടിട്ടില്ല അമ്മ..ഇനി അമ്മയായിട്ട് പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കരുത്..എനിക്ക് അതേ പറയാനുള്ളു..\"

\"ശരി..ഞാൻ ഇനി ഒന്നും പറയുന്നില്ല..എനിക്ക് ഒരു ആഗ്രഹമേ ഉള്ളൂ..അതെങ്കിലും എന്റെ മോള് എനിക്ക് സാധിച്ച് തരണം...നമ്മുടെ അപ്പുറത്തെ വീട്ടിലെ ശോഭയുടെ മോള് രണ്ടാമത് പ്രസവിച്ചു..പെൺകുഞ്ഞാ..കുഞ്ഞിനെ കണ്ടപ്പോൾ മുതൽ എനിക്ക് ഒരു പേരക്കുട്ടിയെ ലാളിക്കാൻ  കൊതിയാകുവാ..അധികം വൈകാതെ തന്നെ എനിക്കൊരു പേരക്കുട്ടിയെ തന്നേക്കണം..കേട്ടല്ലോ..\"

അമൃതയുടെ നെറ്റിയിൽ ഒന്ന് തലോടിക്കൊണ്ട് അവർ പുറത്തേക് നടന്നു..എന്നാൽ അമൃത ആശങ്കയിലായിരുന്നു..പലപ്പോഴായി ഇന്ദുവെച്ചിയെ ആദിയേട്ടൻ കെയർ ചെയുന്നത്  കാണുമ്പോൾ തന്റെ മനസ്സും ഒരു കുഞ്ഞിനെ ആഗ്രഹിച്ചു പോയിരുന്നു..ഇരുപത്തിരണ്ട് വയസ്സേ ആയിട്ടുള്ളു..ഈ പ്രായത്തിൽ ഒരു കുഞ്ഞ്...തനിക്കതിനുള്ള പക്വതയുണ്ടോ..അവൾ ആലോചിച്ചു നിന്നു....

നിലാവുള്ള രാത്രിയിൽ അനന്തന്റെ നെഞ്ചിൽ തലചായ്ച്ചു കിടക്കുമ്പോൾ അവളുടെ മനസ്സിൽ ഇതേ ചോദ്യങ്ങൾ തന്നെ മിന്നിമറഞ്ഞുകൊണ്ടേയിരുന്നു..അമൃതയെ എന്തൊക്കെയോ കാര്യമായി അലട്ടുന്നുണ്ടെന്ന് അവളുടെ മൗനത്തിൽ നിന്നും അവൻ ഗ്രഹിച്ചെടുത്തു..

\"അമ്മു..\"

\"മ്മ്.....\"

\"എന്താടാ..എന്ത് പറ്റി..കുറെ സമയമായി ഞാൻ ശ്രദ്ധിക്കുന്നു..എപ്പോഴും ഓരോന്ന് ആലോചിച്ച്..ഇന്ന് ഉച്ചക്ക് നടന്ന സംഭവത്തെ പറ്റിയാണെങ്കിൽ ആദിയേട്ടന് വേണ്ടി ഞാൻ തന്നോട് മാപ്പ് ചോദിക്കുവാ..ഇനിയെങ്കിലും മിണ്ടെടോ..\"

\"മാപ്പൊന്നും പറയണ്ട ഏട്ടാ..നിക്ക്..നിക്കൊരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു..\"

\"ചോദിക്കെടാ...\"

\"നിക്കൊരു കുഞ്ഞിനെ തരുമോ...\"കണ്ണുകൾ ഇറുകെ പൂട്ടി അവൾ ചോദിച്ചു..അവനൊന്ന് ഞെട്ടി..പിന്നെ കൈ എത്തിച്ച് ഡിം ലൈറ്റ് ഓൺ ആക്കി അവളെ ചേർത്ത് പിടിച്ച് എഴുന്നേറ്റിരുന്നു..

\"ഇനി പറ..ന്താ ഇപ്പൊ ഇങ്ങനെയൊരു ആഗ്രഹം...?\"അവളുടെ  നെറ്റിയിലേക് തന്റെ കവിൾ ചേർത്തുവെച്ചുകൊണ്ട് അവൻ ചോദിച്ചു..

\"അത്..അത് പിന്നെ..ഇന്ദുവെച്ചിനെ..അങ്ങനെ കണ്ടപ്പോൾ..ഒരു ആഗ്രഹം..അതാ..\"

\"നുണ..ഇന്ദുവിനെ നീ ഇന്നും ഇന്നലെയും ഒന്നുമല്ലലോ കണ്ട് തുടങ്ങിയത്..ഇത് വേറെ എന്തോ കാരണകൊണ്ടാണ്..അമ്മു എന്താണെങ്കിലും പറ..ഞാൻ ദേഷ്യപ്പെടില്ല..സത്യം..\"

\"അത്..സത്യമാ..ഇന്ദുവെച്ചിയെ കണ്ടപ്പോൾ ആഗ്രഹിച്ചിട്ടുണ്ട് ഒരു കുഞ്ഞിനെ..പിന്നെ അമ്മ..\"
അവളൊന്ന് നിർത്തി..

\"പിന്നെ അമ്മ..?ബാക്കി കൂടെ പറ..\"

\"അമ്മ ഇന്ന് പറഞ്ഞു..സമയം കടന്ന് പോകുവാ..അമ്മയ്ക്ക് പേരക്കുട്ടിയെ കാണാൻ കൊതിയാകുവാ എന്നൊക്കെ..\"അവന്റെ നെഞ്ചിലേക് ചുരുണ്ട് കൂടിക്കൊണ്ട് അവൾ പറഞ്ഞു.

\"ഓഹോ..അപ്പോ അതാണ്‌ വിഷയം..ഞാൻ ഒരൊറ്റ കാര്യം പറയാം..അത് നീ അമ്മയോട് ചോദിച്ചു നോക്ക്..അതിനുള്ള ഉത്തരം അവര് തന്നാൽ അപ്പോ നമുക്ക് ഒരു കുഞ്ഞിനെ പറ്റി ആലോചിക്കാം..\"

\"എന്ത് കാര്യമാ..\"

\"അതോ..ഏട്ടന് എന്തെങ്കിലും സംഭവിച്ചു പോയാൽ അമ്മ എനിക്കും മക്കൾക്കും ചിലവിനു തരുമോ എന്ന് ചോദിച്ചു നോക്ക്...\"

അമൃത മുഖം വീർപ്പിച്ചുകൊണ്ട് അവനെ ദേഷ്യത്തോടെ നോക്കി..

\"നോക്കണ്ടടോ..ഞാൻ പറഞ്ഞത് കാര്യമാ..ഇന്നത്തെ കാലത്ത് സ്ത്രീകൾക് ഏറ്റവും ഇമ്പോര്ടന്റ്റ്‌ ആയിട്ടുള്ള കാര്യമാ ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ്..സ്വന്തമായ ഒരു ജോലി..നിന്റെ അമ്മയ്ക്ക് വെളിവില്ലാതെയാ നിന്നെ പത്തൊൻപതാം വയസ്സിൽ കെട്ടിച്ചു വിട്ടത്..നിനക്കൊരു ജോലി ആയിട്ട് കെട്ടാൻ ആയിരുന്നു എനിക്ക് താല്പര്യം..പക്ഷെ നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് വയ്യായിരുന്നെടാ..നാളെ എനിക്ക് എന്ത് സംഭവിക്കുമെന്നുള്ള കാര്യത്തിൽ ഒരു ഉറപ്പുമില്ല..കാരണം ജീവിതം അങ്ങനെയാണ്..ഒരു പ്രതീക്ഷയുമില്ലാതെ ജീവിക്കണം..എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നിനക്ക് പിടിച്ചുനിൽക്കണമെങ്കിൽ ഒരു ജോലി വേണം..അതിനുള്ള വിദ്യാഭ്യാസം വേണം..അതിന് വേണ്ടിയാ കുഞ്ഞേ നിന്നെ ഞാൻ ഈ വഴക്ക് പറഞ്ഞു പഠിപ്പിക്കുന്നത്..കേട്ടോ..കുഞ്ഞിനെ പറ്റി നമുക്ക് പിന്നീട് ആലോചിക്കാം..ഇനി കിടന്നുറങ്ങാൻ നോക്കിക്കേ..ഇപ്പോ തന്നെ ഒരുപാട് വൈകി..\"

\"മ്മ്...\"

ചിന്തകളുടെ ഭാരം ഒഴിഞ്ഞ ആശ്വാസത്തോടെ അവൾ ആ രാത്രി അവന്റെ നെഞ്ചിൽ മയങ്ങി...

തുടരും..

ആദ്യം തന്നെ എല്ലാരോടും ക്ഷമ ചോദിക്കുന്നു.. ഏകദേശം ഒന്നരവർഷം മുൻപ് എഴുതിയ കഥയാണ്.. പ്രതിലിപിയിലാണ് ആദ്യം പോസ്റ്റ്‌ ചെയ്തത്.. അവിടെ ഇല്ല ഭാഗങ്ങളും പോസ്റ്റ്‌ ചെയ്തിരുന്നു.. ഇവിടെ പോസ്റ്റ്‌ ചെയ്ത് തുടങ്ങിയപ്പോഴേക്കും പ്രതീക്ഷിക്കാതെ ഫോൺ കേടുവന്നു.. അതൊന്നു ശെരിയായി വന്നപ്പോഴേക്കും എക്സാം ആയി.. അന്ന് പ്ലസ് ടു ആയിരുന്നു.. പിന്നെ റിസൾട്ട്‌ ആയി.. അഡ്മിഷൻ ആയി.. ക്ലാസുകൾ ആയി.. അതിന്റെ ഇടയിൽ പുതിയൊരു കഥ എഴുതാനോ ബാക്കി ഭാഗങ്ങൾ പോസ്റ്റ്‌ ചെയ്യാനോ സാധിച്ചില്ല.. ഇങ്ങനെയൊരു കാര്യം ഉള്ളതെ ഞാൻ മറന്നു പോയി.. ക്ഷെമിക്കണം..

പിന്നെ ഇപ്പോൾ പെട്ടെന്ന് എങ്ങനെ ഓർമ വന്ന് എന്ന് ചോദിച്ചാൽ.. ഇന്നലെ പ്രതിലിപിയിൽ എന്റെ ഈ കഥയിൽ വന്ന റിവ്യൂ വായിച്ച നോക്കുകയായിരുന്നു.. ഇവിടെ മുഴുവനാകാതെ പോയ എന്റെ കഥ. ലിപി ഡൗൺലോഡ് ചെയ്തു തപ്പി പിടിച്ചു വായിച്ച ഒരാളുടെ റിവ്യൂ കണ്ടു.. ആ റിവ്യൂ.. ആ ഒറ്റ റിവ്യൂ ആണ് എന്നെ ഇവിടെ എത്തിച്ചത്.. അവരെപോലെ ഒരുപാടൊന്നും ഇല്ലെങ്കിലും എന്റെ ഈ കഥയുടെ ബാക്കി ഭാഗങ്ങൾക് വേണ്ടി കാത്തിരിക്കുന്ന ഒരാളെങ്കിലും ഉണ്ടെങ്കിലോ..

അടുത്ത ഭാഗത്തോടെ കഥ അവസാനിക്കും ട്ടോ.. ഇനിയൊരു കഥ എഴുതുമോ എന്ന് തന്നെ അറിയില്ല.. അപ്പൊ എല്ലാവർക്കും നന്ദി.. ഈ തരുന്ന സപ്പോർട്ട് ന്... ❤️