ആരെങ്കിലും ആശകളൊന്നും ബാക്കിവെക്കാതെ, പൂർണ സംതൃപ്തിയോടെ, ആത്മനർവൃതിയോടെ,ഇവിടെ മരിച്ചിട്ടുണ്ടാവുമോ? ഉണ്ടാവാനിടയില്ല. കാരണം മനുഷ്യന്റെ മോഹം കൂടുതൽ കൂടുതൽ സ്വാതന്ത്ര്യമായ ജീവിതത്തിനുവേണ്ടി, സന്തോഷത്തിനുവേണ്ടി സുഖസൗകര്യങ്ങൾക്കുവേണ്ടി (അവസാനം ജീവൻ സ്വതന്ത്രമാകുന്നതുവരെ) പുതിയ ആശകളെ താലോലിക്കുകയായിരിക്കും.അപ്പോൾ മരണം കൂടുതൽ സ്വാതന്ത്ര്യം നേടിക്കൊടുക്കലാണോ, അതോ കൂടുതലാശിക്കാനില്ലാത്ത സ്വർഗ നരകങ്ങളിലേക്ക് തള്ളിയിട്ട് മോഹങ്ങളുടെ ചിറകുകളരിയുകയാണോ? നേട്ടത്തിന്റെ ഉയർന്ന പടിയലെത്തുമ്പോൾ, അതു നിലനിർത്താനുള്ള സ്വാർഥത ജനിക്കുന്നു. പുതിയ നിയമങ്ങള