മൂടൽ മഞ്ഞിന്റെ കുളിർമ്മയിൽ തെളിഞ്ഞ സൂര്യന്റെ വെളിച്ചം ഈർപ്പം നിറഞ്ഞ ജനൽ ചില്ലിനെ വകഞ്ഞു മാറ്റി എന്റെ കണ്ണിൽ പതിച്ചു. യാത്രയുടെ ക്ഷീണം മാറാൻ ഒന്നു മയങ്ങാൻ പോലും അനുവദിക്കാതെ അവ എന്നെ വിളിച്ചുണർത്തി.അപ്പോഴേക്കും പതിവിലും താമസിച്ചു എന്റെ കൂട്ടുകിടപ്പുകാരിയും പാചകക്കാരിയുമായ മീനമ്മ വന്നു. പാചകക്കാരിയാണെങ്കിലും അതിന്റെതായ വേർതിരിവുകൾ ഞങ്ങളിൽ ഉണ്ടായിരുന്നില്ല. പിന്നെ എനിക്കുവേണ്ടി പലഹാരങ്ങളും അവർ കൊണ്ട് വന്നു. നല്ല മണമുള്ള കുമ്പിളപ്പവും വട്ടയപ്പവും ഇലയടയും ഒക്കെ...... എത്ര കഴിച്ചാലും എന്റെ കൊതി തീരില്ല അത്രക്കുണ്ട് അതിന്റെ സ്വാദ് ഞങ്ങൾക്