"അതൊന്നുമില്ല......ആ ചേട്ടന് ആളുമാറിയതാ....."അവനെന്തേലും ചോദിച്ചാലോ എന്ന് പേടിച്ച് അവള് ചാടിക്കയറി പറഞ്ഞു "അതിന് ഞാൻ നിന്നോടൊന്നും ചോദിച്ചില്ലല്ലോ....."എന്തുപറയണം എന്നറിയാതെ അവൾ അവിടെ നിന്ന് തുള്ളിക്കളിക്കുന്നത് കാണുമ്പോൾ അവനൊരുമനസുഗം..... അതല്ല.... ഇവള് ശരിക്കും വല്ല ഗുണ്ടയാണോ..... അവര് ഇവളെ കണ്ട് പേടിക്കുന്നത് കണ്ടതാണല്ലോ..... ഇനി ഇവളായിരിക്കുമോ അവരുടെ നേതാവ്.....തിരക്ക് വരാൻ തുടങ്ങിയപ്പോൾ അവൻ അവളുടെ കൈയിൽ പിടിച്ചു തിരക്കൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി നിർത്തി...." ഇനി പറ നിനക്ക് അവരെ എങ്ങനെ അറിയാം..... നുണ പറയാൻ നിക്കണ്ട...... അവരിവിടുത്തെ അറിയപ്പെടുന്ന ഗുണ്ടകളാണ് എന്ന