\"കൊച്ചേ, ഇവിടുന്നു അധികമാരും കേറാറില്ല പൊതുവേ. അടുത്ത ബസ്സ് സ്റ്റാൻഡ് എത്തണം അപ്പോഴേ ആൾക്കാർ കേറൂ. അതുകൊണ്ടാണ് ഞാൻ പോകാതെ നിന്നത്. താൻ പേടിക്കണ്ട \" എന്റെ മുഖത്തെ ഭയം കണ്ടിട്ടാണെന്ന് തോന്നുന്നു വസു പറഞ്ഞു. പിന്നെ അടുത്ത ഒരു സീറ്റിൽ ഇരുന്നു പുള്ളി ഫോൺ നോക്കാൻ തുടങ്ങി.പാവം വിശക്കുന്നുണ്ടോ എന്തോ. അപ്പോഴാ ഞാൻ വീട്ടിൽ നിന്നും കൊണ്ടുവന്ന പലഹാരത്തിന്റെ കാര്യം ഓർത്തത്. ഞാൻ അത് തുറന്നു.പിന്നെ ഞാൻ ചേട്ടനെ വിളിച്ചു അത് അങ്ങേർക്ക് നേരെ നീട്ടി.\"വേണ്ടാ \" അങ്ങേര് ഒരു ചമ്മലോടെ പറഞ്ഞു.\"കുഴപ്പം ഇല്ല എടുക്കൂ. ഞാൻ വീട്ടിൽ നിന്ന് കൊണ്ട് വന്നതാ. \" അങ്ങേര് എടുക്കാനുള്ള എളുപ