എൽസ രാവിലെ എഴുന്നേറ്റപ്പോൾ എസ്തർ ഫോണും പിടിച്ചു കൊണ്ട് ഉറങ്ങുകയായിരുന്നു...അവൾ എസ്തറിനെ വിളിച്ചെഴുനേല്പിച്ചു... പതിവ് പോലെ എല്ലാം നടന്നു..പുതുതായി ആൻസി എസ്തറിന് വേണ്ടി പൊതിചോറ് കെട്ടി കൊടുത്തു...അവൾ അതുമെടുത്തു സ്കൂട്ടറിൽ കമ്പനിയിലേക്ക് പോയി.. വഴി വക്കിൽ വെച്ച് എന്നും ജെറിൻ കയറുന്ന ഇടമെത്തിയപ്പോൾ അവൻ അവിടെ നിന്ന് അവൾക്ക് ഓൾ ദി ബെസ്റ്റ് പറഞ്ഞു ഒരു ഫ്ലയിങ് കിസ്സ് കൊടുക്കുന്നത് അവൾ സൈഡ് മിററിൽ കൂടി കണ്ടു അവനെ മറക്കാൻ ശ്രെമിച്ച അവൾ തിരിഞ്ഞു നോക്കാതെ വണ്ടി ഓടിച്ചു പോയി...ജെറിൻ ഒരു മിഥ്യയായി അവളുടെ മനസ്സിൽ കയറി കൂടിയിരുന്നു...അവൾ ഓഫീസിൽ എത്തിയപ്പോൾ അവിടെ അ