“പനി ഒരിത്തിരി കുറഞ്ഞിട്ടുണ്ട് തലവേദന കുറവുണ്ടോ……”വായിൽ തിരുകിയ തെർമ്മോമീറ്റർ വലിച്ചെടുത്തു തുടയ്ക്കുന്നതിനിടയിലാണ് നഴ്‌സിന്റെ ചോദ്യം .മനസുമുഴുവൻ മായയും അവൾ കൊണ്ടുപോയ പാഴ്‌സും മൊബൈൽ ഫോണും മാത്രമായിരുന്നതുകൊണ്ടു ചോദ്യം കേട്ടെങ്കിലും നിര്ജീവമായ മിഴികളുയർത്തി അവരുടെ മുഖത്തേക്ക് നോക്കിയതല്ലാതെ അതിനു മറുപടിയൊന്നും പറഞ്ഞില്ല.“ചേട്ടാ…..വൈഫിനോട് വേഗം ചൂടുള്ളകഞ്ഞി വാങ്ങികൊണ്ടു വരുവാൻ പറയണം കേട്ടൊ….എന്നിട്ടുവേണം ടാബ്‌ലറ്റ് തരുവാൻ…..,”ഡ്രിപ്പിന്റെനിഡിൽ പതുക്കെ ഊരിയെടുക്കുന്നതിനിടയിലാണ് അവർ വീണ്ടും പറഞ്ഞത്.എന്തുപറയണമെന്നു ആലോചിക്കുന്നതിനിടയ