സുനിത പലപ്രാവശ്യം ചിന്തിച്ചു അവസാനം ഒരു തീരുമാനത്തിലെത്തി. വൈകീട്ട് കുട്ടേട്ടനോട് പറയണം. മീനുവിനെ ഒന്നു പോയി കാണണം. ആ വീട്ടിൽ പറ്റുമെങ്കിൽ ഒരുദിവസമെങ്കിലുംതങ്ങണം.ഒന്നുമില്ലങ്ലും അവൾ കുട്ടേട്ടന്റെ ഭാര്യയല്ലേ? തന്നെക്കാൾ മുൻപേ അവകാശം സ്ഥാപിച്ചവൾ. നാലാൾ കൺകെ കുട്ടേട്ടൻ അവളുടെ കഴുത്തിലല്ലെ താലി ചാർത്തിയത്.താനോ?ആലോചിച്ചു നോക്കിയാൽ രണ്ടാം സ്ഥാനത്തിനേ അർഹതയൊള്ളു. കൂടെ അഞ്ചു വർഷമായി താമസിക്കുന്നു എന്നതൊഴിച്ചാൽ ഇപ്പോഴും താൻ കുട്ടേട്ടന്റെ ഭാര്യയല്ലല്ലോ!കുട്ടേട്ടൻ എത്ര സ്നേഹസമ്പന്നനാണ്. തനിക്കു വാരിക്കോരി ചൊരിയുന്ന സ്നേഹത്തിന്റെ ഒരു പങ്കു അവൾക്കും