എങ്ങനെ തുടങ്ങാല്ലേ......തണുത്ത നിലാവുള്ള രാത്രിയിൽ ഡിസംബറിന്‍റെ തണുപ്പിൽ പുതപ്പ് ഒന്നുകൂടി ശരീരത്തോട് ചേർത്ത് അവൻ നിദ്രയെ പുൽകി.... പുറത്ത് മഞ്ഞുതുള്ളികൾ അവനെ നോക്കി ചിരിച്ചു എന്തോ അത്രമേൽ ഐശ്വര്യമായിരുന്നു അവന്റെ മുഖത്ത്സൂര്യരശ്മികൾ കണ്ണിൽ പതിച്ചപ്പോൾ കണ്ണുകൾ മെല്ലെ തുറന്ന് അവന്റെ മുന്നിൽ ചെറുപുഞ്ചിരിയോടെ അവനെ നോക്കി നിൽക്കുന്ന ആളെ നോക്കി അവനൊന്ന് കണ്ണുരുട്ടി പേടിപ്പിച്ചു പിന്നെ ഒരു ചെറിയ ചിരിയോടെ കട്ടിലിന്റെ ഹാൻഡ് ബോർഡിലേക്ക തലയിണ വെച്ച് ചാരിയിരുന്നുതായോ.....എന്ത്.....ചായ..... എന്തേ എനിക്ക് കൊണ്ടന്നതല്ലേ അതോ മഹാദേവന്റെ മുറി മാറിപ്പോയതാണോ ചിരി