ഭദ്രയെ വിനയന്റെ വീട്ടിൽ സുരക്ഷിതയാക്കിയെങ്കിലും സജ്ജാദിന് അവളെ ഓർത്ത് സമാധാനം ഇല്ലായിരുന്നു....സജ്ജാദ് വീട്ടിൽ നിന്ന് ഇറങ്ങിപോയത് എന്നും പോകാറുള്ള വായനശാലയിലേക്കായിരുന്നു...വിനയന്റെ വീടിന്റെ അടുത്തായിട്ട് വരും അത്..അവൻ അവിടേക്ക് ചെന്നപ്പോൾ വായനശാല തുറന്ന് അവിടെയുള്ള ബെഞ്ചിൽ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു വിനയൻ...സജ്ജാദിനെ കണ്ടപ്പോൾ അവൻ മുഖത്തുള്ള കണ്ണട ഊരി പോക്കറ്റിൽ ഇട്ടു..ബുക്ക് മടക്കി വച്ചു..\" താനോ.. എന്താ തനിക്കും എന്നെ പോലെ ഉറക്കമില്ലേ \"\" ഭദ്ര ഇപ്പോ..\"\" അവൾ വീട്ടിൽ ഉണ്ട്.. നാളെ രാവിലത്തെ ബസ്സിന് പട്ടണത്തിലെത്തണം...അവിടെ ഒരു വർക്കിങ് വിമെ