Aksharathalukal

Aksharathalukal

പച്ച മനുഷ്യൻ

പച്ച മനുഷ്യൻ

4
525
Inspirational Classics Abstract
Summary

കണ്ണാടിയണിയാത്ത, മുഖംമൂടിയില്ലാത്തപച്ചമനുഷ്യനെ കണ്ടോ?നെറികെട്ട സംസ്കാരലഹരി നിറയ്ക്കാത്തപച്ച മനസ്സിനെ കണ്ടോ?ശുഭദിന ചിന്തകൾമിഥ്യതൻ ഭിത്തിയിൽ കാണാത്ത പച്ച മനുഷ്യനെ കണ്ടോ?നവമാധ്യമത്തിന്റെ നുകമേന്തി-ക്കുനിവാർന്ന ശിരസ്സിന്റെഭാരം ചുമക്കാത്തോരുണ്ടോ?ഗ്രൂപ്പിന്റെ മുറ്റത്ത്പതിനെട്ടു മുറ വെട്ടിഅങ്കം കുറിക്കാത്തോരുണ്ടോ?പഞ്ചേന്ദ്രിയങ്ങളെ, മൂടിപ്പൊതിയുന്നമൂഢവിശ്വാസ മുഖപടം ചാർത്താത്തമാനുഷരെങ്ങാനുമുണ്ടോ?ചുറ്റും പരക്കുന്ന മാലിന്യ മാധുര്യംഭക്ഷിച്ചു ഈച്ചയായ്ത്തീരാത്തപച്ച മനുഷ്യനെ കണ്ടോ?