Aksharathalukal

Aksharathalukal

ത്രിമൂർത്തീകളുടെ തൃശ്ശൂർ യാത്ര

ത്രിമൂർത്തീകളുടെ തൃശ്ശൂർ യാത്ര

5
269
Others
Summary

വർഷങ്ങൾക്കു ശേഷം ഒട്ടും പ്രതീക്ഷിക്കാതെ വീണ്ടും വടക്കുംനാഥൻറെ മണ്ണിലേക്കൊരു യാത്ര.. ഒരുപാട് നല്ല ഓർമകളും സുഹൃത്തുക്കളെയും സമ്മാനിച്ച മണ്ണ്. എനിക്ക് പ്രിയപ്പെട്ട ഒരിടം...ആനവണ്ടിയിലെ വലിയ സീറ്റിൽ എന്റെയും ഏട്ടന്റെയും മടിയിലേക്ക് തല വെച്ച് മക്കൾ രണ്ടും ഉറങ്ങിയപ്പോൾ ഹെഡ്സെറ്റും ചെവിയിൽ തിരുകി പുറം കാഴ്ചകളിലേക്ക് കണ്ണുനട്ടു... പിന്നിലേക്കോടി മറിയുന്ന കാഴചകൾക്കൊപ്പം മനസും പിന്നോട്ടേക്ക് പാഞ്ഞു, എന്റെ ആദ്യ തൃശൂർ യാത്രയിലേക്ക് ...ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ സംസ്‌കൃതം ബാച്ചിലെ എല്ലാ കുട്ടികളെയും ചേർത്ത് സ്കൂളിൽ നിന്നുള്ള ട്രിപ്പ് തൃശൂരിലേക്കായിര