പൊതുവാൾ പറഞ്ഞു തീർന്നപ്പോൾ അഗസ്ത്യ എഴുനേറ്റ് അയാളുടെ അടുത്തേക്ക് പോയി.. അവൻ അയാളുടെ കയ്യിൽ മുറുകെ പിടിച്ചു..\" മകന്റെ അവകാശം പറയാനോ..ഉപേക്ഷിച്ചു പോയതിൽ കുറ്റപ്പെടുത്താനോ വേണ്ടിയല്ല..ദൂരെ നിന്ന് ഒരുനോക്ക് അവരെ കാണണം..അവർ അറിയാതെ അവരെ ആവോളം സ്നേഹിക്കണം.... ഞാൻ മകനാണെന്നുള്ള സത്യം അവരുടെ ഇപ്പോഴത്തെ ജീവിതത്തെ തകർക്കാൻ പാടില്ല കൃഷ്ണമാമേ...അമ്മയെ പറ്റിയാണ് ഞാൻ ആദ്യം കേൾക്കാൻ തുടങ്ങിയത് പക്ഷേ ഇപ്പോ വാപ്പയാണ് മനസ്സ് മുഴുവൻ..\"\" നിന്റെ വാപ്പയെ പോലെ ഭൂമിയോളം താഴാൻ ആർക്കും പറ്റുമെന്ന് തോന്നുന്നില്ല ....ആരൊക്കെ അപമാനിച്ചിട്ടും ചതിച്ചിട്ടും.. അവൻ ആർക്ക് മുൻപിലും ത