കേരളത്തിൻറെ തെക്കേ അറ്റത്തെ ഒരു മനോഹരമായ ഗ്രാമം. അവിടുത്തെ പേരുകേട്ട ഒരു തറവാട്ടിലെ ജോലിക്കാരൻ ആയിരുന്നു അറുമുഖൻ. അറുമുഖൻ ചെറുപ്പകാലത്ത് എവിടെനിന്നോ നാടുവിട്ട് ആ ഗ്രാമത്തിൽ വന്നതായിരുന്നു എന്തു പണിയെടുത്തും ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കണമെന്ന് മാത്രമായിരുന്നു ആ സമയത്ത് അറുമുഖന്റെ ഏറ്റവും വലിയ ആഗ്രഹം.പട്ടിണിയും രോഗങ്ങളും കഷ്ടപ്പാട് മാത്രമുള്ള ഒരു ജനതയുടെ പ്രതിനിധിയായിരുന്നു അറുമുഖൻ. ആദ്യമൊക്കെ അവന് പണി കൊടുക്കുവാൻ ആരും തയ്യാറായില്ല. നല്ല ആരോഗ്യവും എന്തും ചെയ്യാനുള്ള മനക്കരുത്തും മാത്രമായിരുന്നു അവന് സ്വന്തമായി ഉണ്ടായിരുന്നത്. സ്വന്തമാ