അഭിയേട്ടൻ.. എന്നോ കയറി കൂടിയതാ തന്റെ ഹൃദയത്തിൽ. ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കിലും പല വട്ടം ഇഷ്ടം അറിയിച്ചിട്ടുള്ളതാ. കണ്ടില്ലെന്ന് നടിച്ചിട്ടേ ഉള്ളു. അവന്റെ ഉള്ളിൽ ദർശിനിയാണെന്ന് തോന്നിയിട്ടുണ്ടെങ്കിലും ഇങ്ങനെ ഒക്കെ എല്ലാം ചെന്നെത്തുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല. ദർശിനി പണ്ട് വാക്ക് കൊടുത്തത് മുതൽ അഭിയെ സ്വപ്‌നം കണ്ടു നടന്നതായിരുന്നു. നീരവുമായി ദർശിനിയുടെ വിവാഹം നടന്നു കഴിഞ്ഞ് തന്റെ ഇഷ്ടം തുറന്ന് പറയണമെന്ന് വിചാരിച്ചതായിരുന്നു. എന്നാൽ കാലം അവർക്ക് കരുതി വച്ചത് ഇതൊക്കെ ആയിരുന്നു. അവൾ വേദനയോടെ ഓർത്തു.❤️❤️❤️❤️❤️❤️❤️❤️❤️ദർശിനിയും നീരവും