ഗുൽമോഹർപൂക്കൾകൊഴിയുമീ-മഞ്ഞിൻ,താഴ്വരയിൽ ഏകാകിയായ് ഞാൻനിന്നു,നിൻ പദനനിസ്വനം കേൾക്കുവാനായി കാതോർത്ത് ഞാനീവഴിയിൽ നിൽക്കെ.മെല്ലെ തലോടിയാ തെന്നൽ വന്നെന്റെ കാതിലൊരീണം മൂളിത്തഴുകി പോയ്,അറിയാതെയുള്ളിൽ വിങ്ങിവിതുമ്പിടും നൊമ്പരമെങ്ങോ കാറ്റിലായ് മറഞ്ഞു.കിളിയുടെ കളമൊഴിയിലെന്റെ പുഞ്ചിരിയധരത്തിൽ വിരിയുമ്പോൾ,മലനിരകളിൽ തഴുകിവരും മാരുതൻ, എന്നെ തഴുകിത്തലോടി.ഹിമകണങ്ങൾ കൊഴിയും പുലരിപൂവാടിയിൽ നിറയെ പൂ വസന്തം;പുഞ്ചിരിതൂകി നിൽക്കും സൂര്യകാന്തികണ്ടെന്റെ മാനസം പൂത്തുവിടർന്നു.കളിച്ചിരിയിൽ പാറും പൂത്തുമ്പികൾമിഴികൾ കൺകുളിർക്കേ ഞാൻ കണ്ടു,കളകളമൊഴുകിട