ആശുപത്രി കിടക്കയിൽ എല്ലാം നഷ്ടപ്പെട്ട എന്നെ തേടിയെത്തിയത് ത്രിലോകിന് ബെസ്റ്റ് ജേർണലിസ്റ്റ് അവാർഡ് കിട്ടിയെന്ന വാർത്തയായിരുന്നു... തന്റെ സുഹൃത്തിനെ രക്ഷിക്കാൻ കഴിയാത്തവന് അതിന് അർഹതയില്ലെന്ന് പറഞ് സ്വയം ശപിച്ച ത്രിലോകിനെ എനിക്കോർമയുണ്ട് അപ്പോൾ എനിക്കും അവനും ധൈര്യം തന്ന് കൂടെ നിന്നത് അൻവർ ആയിരുന്നു...അന്ന് തൊട്ട് എന്റെ കണ്ണുകളായിരുന്നു അൻവർ..അവന്റെ കയ്യ് പിടിച്ചാണ് ഞാൻ പിന്നീട് ജീവിതം കണ്ടു തുടങ്ങിയത്...ആമിയും കുഞ്ഞും പോയിട്ടും അവൻ പോയില്ല..ഒരിക്കൽ ഞാൻ പാർക്കിൽ ഇരിക്കുമ്പോൾ പെട്ടെന്ന് അൻവർ എന്നെ വിളിച്ചു അവൻ ഇല്ലാതെ ഞാൻ എങ്ങോട്ടും പോകാറില്ലായ