ആദ്യദിവസം കണ്ട ചോദ്യം ചെയ്യലൊന്നും ഒന്നുമല്ലായിരുന്നു. പിറ്റേന്ന് മുതലാണ് അവർ ശരിക്കും പോലീസ് മുറ ഉപയോഗിച്ചു തുടങ്ങിയത്. ഈ ചോദ്യം ചെയ്യൽ ഒക്കെ മൂന്നു ദിവസം കൊണ്ട് ഒരു ദിനചര്യ പോലെയായി കഴിഞ്ഞിരിക്കുന്നു. \" തനിക്ക് വീട്ടിലേക്ക് വിളിക്കണോ?\"അരികിൽ ആരുടെയോ ശബ്ദം കേട്ടാണ് ഓർമ്മകളിൽ നിന്നുണർന്നത്. അയാളായിരുന്നു. ആദ്യ ദിവസം അവിടെ കിടന്ന് ഉറങ്ങിയ ആൾ. ആരോടും അധികം അടുപ്പത്തിനൊന്നും അയാൾ വരാറില്ല. സംസാരിക്കാറു കൂടിയില്ല. \" എൻ്റെ ഫോൺ അവരുടെ കൈയിലാ.\"\" തന്നോട് വിളിക്കണോ എന്നല്ലേ ഞാൻ ചോദിച്ചുള്ളൂ ?\"അയാളുടെ മുഖത്ത് ഒരു അനിഷ്ടം നിറഞ്ഞു നിന്നിരുന്നു. \" വേണ്ട