2. ജീവിതാന്ത്യം തുടരുന്നു.....യൗവ്വനം (പതിമൂന്ന് വയസ്സ് മുതൽ നാൽപ്പത് വയസ്സ്) ഏഴാം ക്ലാസ് വരെ മാത്രമെ ആദ്യത്തെ സ്കൂളിൽ ക്ലാസ്സുകളുള്ളു. അവിടുത്തെ പഠനം കഴിഞ്ഞ് ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ അവനെ ചേർത്തു. രണ്ടു മൈൽ ദൂരം കാൽനടയായി വേണം സ്കൂളിൽ എത്താൻ. ആ യാത്രയിൽ പറങ്കി മാവ് പ്ളാവ് തേക്ക് തെങ്ങ് വലിയ മാവ് മറ്റു കാട്ട് മരങ്ങളും തോടും നെൽവയലുകൾ കുന്നുകൾ പക്ഷി മൃഗാദികളേയും തഴുകിയായിരുന്നു മൂന്ന് കൊല്ലത്തെ അവന്റെ പഠനം. ഗ്രാമത്തിലെ മറ്റു വീടുകളിലെ ആൺപെൺ വിദ്യാർത്ഥികളും അവനെ അനുഗമിച്ചിരുന്നു. ഈ കാലഘട്ടത്തെ ദ്വാപരയുഗ യജ്ജൂർവേദ കാല