ഭാഗം 10രാവിലെ ശിവൻ എണീറ്റു വരുമ്പോൾ അരുന്ധതിയുടെ കുളി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു.. നോക്കുമ്പോൾ വീട്ടിൽ ജോലിക്ക് നിൽക്കുന്ന ചേച്ചിയാണ് മുടി ഒക്കെ ഉണക്കി കൊടുക്കുന്നത്.. അവന്റെ നെറ്റി ചുളിഞ്ഞു.. \" കല്ലു എന്തിയെ? അവൾ വന്നില്ലേ ഇന്ന് അമ്മയെ കുളിപ്പിക്കാൻ? \"ശിവൻ സംശയത്തോടെ ചോദിച്ചു.\" അത് കൊള്ളാം.നീ അറിഞ്ഞില്ലേ അപ്പൊ?\"\" എന്തറിഞ്ഞില്ലെന്നു? \"\" അവൾക്കു ഇന്നലെ ആ മഴ കൊണ്ട് പനിയായി ശിവാ.. ഇന്നലെ കോളേജിൽ നിന്നും വരുന്ന റോഡിൽ വഴി വീണില്ലേ? നീയാണ് കൂട്ടിട്ടു വന്നതെന്ന് ശങ്കരേട്ടൻ പറഞ്ഞല്ലോ? \"ശേ..പനി പിടിച്ചോ അവൾക്കു? \" ആം.. ഞാൻ ആണ് ഇന്നലെ വീട്ടിൽ കൊണ്ടാക്കിയത്.. അവൾ