പണ്ട്, ത്രേതായുഗത്തിൽ. ദംഭോത്ഭവൻ എന്നൊരു അസുരൻ ഉണ്ടായിരുന്നു. അതിതീവ്രതപസ്സിലൂടെ ദംഭോത്ഭവൻ സൂര്യഭഗവാനെ പ്രീതിപ്പെടുത്തി പ്രത്യക്ഷനാക്കി. സംപ്രീതനായ സൂര്യദേവനോട് ആവശ്യപ്പെട്ട വരം അമരത്വം വേണമെന്നായിരുന്നു. ജനനമെടുത്തവർ മരിച്ചേ തീരൂ എന്നതിനാൽ അങ്ങിനെയൊരു വരം തരാനാവില്ലെന്ന് സൂര്യഭഗവാൻ പറഞ്ഞു. കുടിലബുദ്ധിയായ ദംഭോത്ഭവൻ അൽപ്പനേരം ചിന്തയിലാണ്ടു, ശേഷം മറ്റൊരുവരം ആവശ്യപ്പെട്ടു. തനിക്ക് ആയിരം കവചങ്ങൾ ഉണ്ടാകണം. ആയിരം കവചങ്ങളും തകർക്കപ്പെട്ടാലേ മരണം സംഭവിക്കാവൂ. ഓരോ കവചം ഭേദിക്കപ്പെടുമ്പോഴും ഭേദിച്ചവൻ തൽക്ഷണം മരിച്ചുവീഴണം. സൂര്യദേവൻ വിഷമത്തിലാ