മറക്കൂ...എല്ലാം മറക്കൂ...ഇന്നലെ അത് ഇന്നലെ മാത്രം...മരണവും, ജനനവും, ഇന്നലെ...കണ്ണീരു പൊഴിച്ചതും, കണ്ണീരു തുടച്ചതും ഇന്നലെ..മറക്കൂ...എല്ലാം മറക്കൂ...കണ്ട സ്വപ്‌നങ്ങൾ...നീ അണിഞ്ഞ മയിലാഞ്ചി ചന്തം..നെറ്റിയിൽ ചാർത്തിയ കളഭ കുറി..മേനിയിൽ പൂശിയ ചന്ദന സുഗന്ധം...എല്ലാം ഇന്നലെ...മറക്കൂ...എല്ലാം മറക്കൂ...പ്രേമവും കാമവും ഇന്നലെ....മോഹവും കിനാവും ഇന്നലെ...കഴിഞ്ഞതെല്ലാം ഇന്നലെ....എല്ലാം എല്ലാം ഇന്നലെ...ഇന്നും... ഇനി വരുവതും ഇന്നലെയിലേക്കു...നീയും... ഞാനും ഇന്നലെയിലേക്കു...മറക്കൂ... എല്ലാം മറക്കൂ..ഇനിയും ചൊല്ലിടാം മറക്കുവാൻ...ഇന്നലെകൾ....ഇന്നലെകളായിടട്ടെ..മറക്കാം ഇന്നലെകളെ.....സുഗന്ധിയാം ഇന്നലെ