Aksharathalukal

Aksharathalukal

നോവൽ - കാട്ടുകൊമ്പൻ

നോവൽ - കാട്ടുകൊമ്പൻ

4.5
765
Drama Thriller
Summary

 അദ്ധ്യായം - രണ്ട്  മഞ്ഞിന്റെ ആവരണം വിട്ടകന്ന്, പ്രഭാത  സൂര്യൻ കിഴക്ക് ചായം പൂശാൻ തുടങ്ങുന്നതിനു മുന്നേ കർഷകർ പറമ്പിലേക്ക് ഇറങ്ങും. ചുറ്റും വേലി തിരിച്ചു ഓരോ പറമ്പും അതിർത്തി നിർണയിച്ചിരുന്നു. ഒന്നു കൂവിയാൽ അപ്പുറത്തുനിന്ന് ഒരു മറുകൂവൽ തിരിച്ചെത്തും. കൃഷിയിടത്തിൽ എവിടെയെങ്കിലും പതിയിരിക്കുന്ന കാട്ടുമൃഗങ്ങളെ കണ്ടാൽ അത് ചിലപ്പോൾ രണ്ടുമൂന്നു പ്രാവശ്യം ആവർത്തിച്ചെന്നു വരും. ജീവിത സ്വപ്നങ്ങളുടെ ഈ കൂടിയേറ്റത്തിൽ ഒന്നുമില്ലാതായി തീർന്നവരുണ്ട്. നാട്ടിലെ പറമ്പും വീടും വിറ്റ് എന്തൊക്കെയോ നേടണം എന്ന മോഹത്തോടെ ഈ കുടിയാൻ മലയിലേക്ക് എത്തപ്പെട