ഭാഗം 16 ഡോക്റ്ററുടെ വാക്കുകളിൽ ആത്മവിശ്വാസം ഒട്ടുമില്ലായിരുന്നു അത് പറയുമ്പോഴെങ്കിലും ഞെട്ടിത്തരിച്ച മുഖവുമായി വിപിൻ ഡോക്റ്ററുടെ മുഖത്തേക്ക് നോക്കി. "കഥയിനിയും വേറെയുമുണ്ടോ ഡോക്റ്റർ. വക്കീൽ ആരുടെയും പേരൊന്നും പറഞ്ഞില്ലെന്നാണ് ഞാനറിഞ്ഞത്. അയാളുടെ കൂട്ടുകാരിൽ ചേച്ചി ഏറ്റവും വെറുക്കുന്നയാളാണ് ഈ പ്രകാശൻ എന്ന് പറയുന്നയാൾ. എന്നിട്ടും അയാളുമായി ചേർത്ത് സംശയിക്കുന്നെങ്കിലത് മറ്റാരെയും കിട്ടാത്തത് കൊണ്ടായിരിക്കും. ഡോക്റ്ററോട് പ്രകാശന്റെ പേര് പറഞ്ഞതാരാണ്?" "ആരും പറഞ്ഞതല്ല. ബാസ്റ്റിൻ രാധികയെ സംശയിച്ചിരുന്നോ എന്നറിയാൻ ചോദിച്ചതാണ്. രാജൻ പറഞ്ഞപോലെ