Aksharathalukal

Aksharathalukal

ഭയം

ഭയം

3.6
655
Horror Tragedy
Summary

അവൾക്ക് തണുക്കുന്നുണ്ടാകുമോ?!  അയാൾ പുതപ്പ് വലിച്ചിട്ട് കിടന്നു .ഡിസംബറിൻ്റെ തണുപ്പിന് കുറവൊന്നും വന്നിട്ടില്ല.ഉറക്കം കനിഞ്ഞിട്ട് ദിവസങ്ങൾ ആയി. അവൾ വന്നത്  ക്രിസ്മസിന് ആയിരുന്നു .അലക്ഷ്യമായി അവൾ എറിഞ്ഞിട്ട അവളുടെ ഫോൺ നോക്കാൻ പോയതെ തെറ്റ്.ചോദിച്ചപ്പോ ഒന്നുമില്ല എല്ലാം നിൻ്റെ തോന്നലാണ്, വേണ്ട അതൊന്നും ഓർക്കേണ്ട.അയാൾ വിയർക്കാൻ തുടങ്ങി.മൊബൈൽ അലാറം പതിവ് തെറ്റിച്ചില്ല, സ്‌നുസ് ചെയ്ത്,കിടക്കയിൽ എഴുന്നേറ്റിരുന്നു.അവളുടെ മണം ദേഹത്ത് നിന്ന് പോയില്ലേ,അയാൾക്ക് ഓക്കാനം വന്നു .ഇന്നലെ കുളിച്ചിരുന്നോ?  ഓർമ്മയില്ല  .അവളുടെ ഷോൾ കയ്യിൽ തടഞ്ഞു, രണ്ടാമത് ഒന്