ഏറെ നടന്നെത്തിയ യാത്രയാണിത്...ഈ മലമുകളിൽ...കതിരവൻ സാഗരത്തോടടുക്കുന്ന സായംസന്ധ്യയിൽ....!കല്ലുകൾ ഇളകിയ നടവഴിയിലൂടെ മലകയറിയെത്തുന്ന ക്ഷീണം മെല്ലെ തഴുകിയെത്തുന്ന കാറ്റിൽ അലിഞ്ഞലിഞ്ഞില്ലാതെയാകുന്നു...ആ നിമിഷം മനസിനും ശരീരത്തിനും കുളിർമയേകി ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും ഗന്ധം...✨മലകയറിയെത്തുന്നവരെ കാത്തിരിക്കുന്നത് പുൽപരപ്പിലെ ശ്രീകോവിലാണ്...ചുറ്റമ്പലമില്ലാതെ പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഒരു കുഞ്ഞു ശ്രീകോവിൽ...പൂജകൾക്ക് ശേഷം തുറന്നിട്ട ചെറു വാതിലിലൂടെ സർവ്വാഭരണ വിഭൂഷിതയായ,ദീപാലങ്കാരങ്ങൾ അകമ്പടി ചൂടിയ ദേവി വിഗ്രഹം കാണാം...ആൾതിരക്കേതുമില്ലാത