ഹക്കീമിന്റെ കൂടെ ഒരു സൊമാലിയക്കാരനെ ഏര്‍പ്പെടുത്തിയതറിഞ്ഞു. അവര്‍ മൂന്നുപേരും കൂടി ആ മസറയില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചു. മറ്റൊരു അറബാബിന്റെ മകളുടെ വിവാഹത്തില്‍ സംബന്ധിക്കാന്‍ പോയ സമയം നോക്കിയാണ് ഇവര്‍ ഒളിച്ചോടാന്‍ ശ്രമിക്കുന്നത്.മസറയില്‍ നിന്ന് ഒളിച്ചോടിയതിന് ശേഷമാണ് മരുഭൂമിയുടെ വലുപ്പം ശരിക്കും നജീബ് വ്യക്തമാക്കിയത്. വിറങ്ങലിച്ച മണല്‍ത്തരികളിലൂടെ കുറേ ദിവസത്തെ യാത്രകള്‍ നജീബിനെ പല പാഠങ്ങളും പഠിപ്പിച്ചു. മരുഭൂമിയിലൂടെ ദിവസങ്ങള്‍ നീണ്ടുനിന്ന പലായനത്തില്‍ ദിശ നഷ്ടപ്പെട്ട അവര്‍ ദാഹവും വിശപ്പും കൊണ്ടു വലഞ്ഞു. യാത്രക്കിടയില്‍ ദാഹം സഹിക