നേരം വെളുത്തിരുന്നു, ഇന്നലെ മീനുവിന്റെ മുറിയിലാണ് കിടന്നുറങ്ങിയത്, അനു കിടക്കയിൽ എഴുന്നേറ്റിരുന്ന് കോട്ടു വായിട്ടു . ക്ലോക്കിൽ സമയം 6::30. അവൾ ഇന്നലത്തെ സംഭവങ്ങൾ ഓർത്തെടുത്തു.മുകളിലത്തെ ഫ്ലാറ്റിലെ ആരെങ്കിലും ആയിരിക്കും ഇന്നലെ ഡോർ ബെൽ അടിച്ചത്, സാഹചര്യത്തിന്റെ സമ്മർദ്ധത്തിൽ ഞാൻ ഡോർ ലോക്ക് ചെയ്തത് ശരിയായിട്ടുണ്ടാകില്ല. കുളിക്കണം, മീനുവിനെ സ്കൂളിൽ കൊണ്ടാക്കണം, പിന്നെ ഓഫീസ്, അനു ഡ്രോയിങ് റൂമിലേക്ക് നടന്നു.മോളെ, വേഗം വാ.... നമുക്ക് ഒരു സെൽഫി എടുത്ത് അച്ചക്ക് ഇട്ടു കൊടുക്കാം! സ്കൂളിൽ പോകാൻ തയ്യാറാകുന്ന മീനുവിനോട് അനു പറഞ്ഞു. ഞാൻ ടോയ്‌ലെറ്റിൽ പോയേച്ചും വര