രണ്ടു വർഷം മുൻപ്പാണ് ജയ്മോൻ മാളു എന്നാ മാളവികയെ പരിചയപെടുന്നത്.. ഒരു തമാശയ്ക്ക് തുടങ്ങിയ ബന്ധം അവൾ ബുദ്ധിപൂർവം കെട്ടി ഉറപ്പിച്ചു.... അവന്റെ ഓർമ്മകളിൽ ആ വൃത്തികെട്ട ദിവസം തെളിഞ്ഞ് വന്നു..ജയ്മോൻ നാട്ടിൽ അറിയപ്പെടുന്ന ഒരു കുടുംബത്തിലാണ് ജനിച്ചത്..അപ്പനും അമ്മച്ചിയും ഒരു സഹോദരിയുമാണ് ജയ്മോന് ഉള്ളത്..സഹോദരിയുടെ വിവാഹ ശേഷം ജയ്മോൻ ശരിക്കും വീട്ടിൽ ഒറ്റപ്പെട്ടു എന്ന് തന്നെ പറയാം.. സഹോദരിയും അവനും കൂട്ടുകാരെ പോലെയായിരുന്നു..ജയ്മോന് കൺസ്ട്രക്ഷൻ വർക്കാണ്... ആ നാട്ടിൽ ജയ്‌മോന് ഒരുപാട് വർക്ക് കിട്ടുന്നുണ്ട്.. ഒരുപാട് പണിക്കാർ അവന്റെ കീഴിൽ ജോലി ചെയ്യുന്നുണ