വിയാനിയാ 👭പാർട്ട് 9ദിവസങ്ങൾ കൊഴിഞ്ഞുപോയതിനോടൊപ്പം വിയയും എഴുത്തിന്റെ ലോകത്ത് കൂടുതൽ ഇണങ്ങിച്ചേർന്നിരുന്നു. വിയയുടെ രചനകൾക്ക് വായനക്കാർ കൂടുകയും കൂടുതൽ സ്വീകര്യത വരുകയും ചെയ്തു. ഇതിനിടയിൽ ഇതേ ലോകത്തിലൂടെ തന്നെ നല്ലെയൊരു കൂട്ടുകാരിയെയും കിട്ടി. കാതങ്ങൾ അകലെയായിരുന്നതുകൊണ്ട് തന്നെ അക്ഷരങ്ങളാൽ പരിചയപെട്ടു ഹൃദയത്തിലിടം നേടിയെടുത്ത സൗഹൃദം ചിലപ്പോഴൊക്കെ നമുക്ക് ചുറ്റുമുള്ള ലോകം നമുക്ക് അത്ഭുതമാക്കാറുണ്ട്.ഇത്ര വർഷങ്ങൾ ഒരുമിച്ചുണ്ടായിട്ടുപോലും ആത്മാർത്ഥത പുലർത്താൻ കഴിയാതെ പോയ സൗഹൃദങ്ങൾക്കിടയിൽ എത്രയോ മനോഹരമ