രാത്രി ഒട്ടും ഉറങ്ങാൻ സാധിച്ചിരുന്നില്ല.... അമ്മയുടെയും അച്ഛന്റെയും കരഞ്ഞു കലങ്ങിയ കണ്ണും തല താഴ്ന്നുള്ള നിൽപ്പും ... അതിലുപരി അവരുടെ വിശ്വാസത്തിനുമേൽ ഏറ്റ മങ്ങൽ... എല്ലാം ഓർത്തത് കൊണ്ടോ എന്തോ രാത്രി ഒരുപാട് നേരം വൈകിയുo കണ്ണടയ്ക്കാൻ സാധിച്ചില്ല പുലർച്ചെ എപ്പോഴോ ഒന്ന് ഉറങ്ങിപ്പോയി..... അതേ എന്റെ സമ്മതമില്ലാതെ... എന്റെ താൽപ്പര്യം നോക്കാതെ... എന്റെ കല്യാണം... എന്താണ് ചെയ്യേണ്ടത്.... ഒരു എത്തും പിടിയും കിട്ടുന്നില്ല....എന്നെ കേൾക്കാൻ ആരും തയ്യാറല്ല... ഒരു വാക്ക് ചോദിക്കായിരുന്നില്ലേ അവർക്ക്.... ശെരിക്കും എന്താണ് ഞങ്ങൾക്കിടയിൽ സംഭവിച്ചത്.... അതൊരു സ്വപ്നമാണെന്നാ ഞാൻ