Part 1 \"നിചൂ... നേരം വെളുത്തിട്ട് ഇപ്പോ എത്ര വട്ടായി നിന്നെ വിളിക്കണൂ ന്ന് അറിയോ.. ഇങ്ങനെ ഒരു ഉറക്ക പ്രാന്തി.. ഇന്ന് സ്കൂളിൽ ഒന്നും പോണ്ടേ നിനക്ക്.. എടി നിച്ചൂൂ ..എണീക്കാൻ \" \"ഓ എന്തൊരു കഷ്ട്ടാ ശിവേച്ചി... മനുഷ്യൻ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ.. നേരം വെളുത്ത് വരുന്നല്ലേ ഉള്ളു.. കുറച് കൂടെ കഴിഞ്ഞ് എണീറ്റാ പോരേ 🥴\" \"ഹാ ഇതാ നന്നായേ.. സമയം 8 മണി ആവൻ ആയി എന്നിട്ടാണോ നേരം വെളുത്തിട്ടില്ല ന്ന് നീ പറയണേ.. ദേ നിച്ചു നീ ഇനിയും കെടന്ന് ഉറങ്ങാനാ പരിപാടി ചാ ഞാൻ എന്റെ പാട്ടിന് കോളേജിൽ പോവും പറഞ്ഞേക്കാം.. പിന്നെ എന്റെ മോൾ ഇന്ന് നടന്ന് സ്കൂളിൽ പോവേണ്ടി വരും..\" \"അയ്യോ എന്റെ പൊന്നു ശിവേച്ചി