നല്ല തെളിഞ്ഞ ആകാശം, ചന്ദ്രൻ ഉദിച്ചുയർന്നു കൊണ്ടിരിക്കുന്നു.അരിമണി വിതറിയ പോലെ താരകങ്ങൾ ചിതറി കിടക്കുന്നു. രാത്രി എട്ട് മണി ആയിട്ടുണ്ടാവും. ആദി മോൻ മുൻവശത്തെ കോലായിൽ കളിച്ചുകൊണ്ടിരിക്കുകയാണ്. ഉമ്മ അടുക്കളയിൽ പാചകത്തിലാണ്. ഇത്താത്തമാർ അകത്ത് പഠനത്തിൽ മുഴുകിയിരിക്കുന്നു. നാലു വയസ്സുകാരനാണ് ആദി. അവൻ്റെ ഉപ്പ വിദേശത്താണ്. അത് കൊണ്ട് തന്നെ അവൻ്റെ ഉപ്പ കൊടുത്ത് വിട്ട കളിപ്പാട്ടങ്ങളുമായി കളിക്കുകയാണ്. ഇടയ്ക്കിടക്ക് അവൻ അംഗനവാടിയിൽ നിന്നും പഠിച്ച പാട്ടുകൾ പല താളത്തിൽ ആയി മൂളുന്നുണ്ട്. ഇടക്ക് എന്തൊക്കെയോ പറയുന്നുണ്ട്.അതിനിടയിൽ ആരോ വിളിച്ച പോലെ അവൻ ആകാശ