\"നീയെന്താ ഒറ്റക്ക്... അമ്മയും അനിയത്തിയുമൊന്നുമില്ലേ... \"ആതിര അശ്വതിയോട് ചോദിച്ചു... \"ഇല്ല അച്ഛന് നല്ല പനി... അന്നേരം അമ്മ വരുന്നില്ലെന്ന് പറഞ്ഞു... അനിയത്തിക്ക് ഒരുപാട് എഴുതാനുണ്ടെന്ന് പറഞ്ഞു... അന്നേരം അവളും വന്നില്ല... നിങ്ങൾ പോകുമ്പോൾ കൂടെ പൊയ്ക്കോളാൻ അമ്മ പറഞ്ഞു... ഞാൻ എത്തിയപ്പോഴേക്കും നിങ്ങൾ നടന്നെന്ന് വീട്ടിൽനിന്ന് പറഞ്ഞു... അവിടം മുതൽ ഓടുകയായിരുന്നു നിങ്ങളുടെ അടുത്തെത്താൻ...\"അശ്വതി പറഞ്ഞു... \"നമുക്ക് പിന്നെ അതൊന്നുമില്ലല്ലോ അല്ലേ... എഴുതാനും വായിക്കാനും ഒന്നുമുണ്ടാകില്ല... എടി കൊച്ചേ ഉള്ള സമയത്ത് നാലക്ഷരം വല്ലതും പഠിക്കാൻ നോക്ക്... ഇന്നത്തെക്കാലത