Aksharathalukal

Aksharathalukal

ചെറുകഥ - മൗന നൊമ്പരം .

ചെറുകഥ - മൗന നൊമ്പരം .

4
326
Drama
Summary

 1980കളിലെ ഇരുട്ടിന് കനം വെച്ച ഒരു സന്ധ്യ. ഗ്രാമത്തിലെ പീടിക മുറികളിലെ വിളക്കെല്ലാം അണഞ്ഞ്  തുടങ്ങിയിരിക്കുന്നു. വിളക്കു കാലിലെ വിളക്കുകൾ മാത്രം വെളിച്ചം പരത്തി നിൽക്കുന്നുണ്ടായിരുന്നു. അതിന് ചുറ്റും ആണെങ്കിൽ ഈയാം പാറ്റകൾ നൃത്തം ചവിട്ടുന്നു. കാലവർഷത്തിന്റെ വരവറിയിച്ച് ഇന്നലെയും ഇന്ന് പകലുമായി പെയ്ത മഴയത്ത് നിന്ന്, എങ്ങുനിന്നോ  പിറവികൊണ്ട് മണ്ണിൽ നിന്ന് വെളിച്ചത്തിലേക്ക് പറന്നുടുക്കുന്ന ഈയാം പാറ്റകൾ. അവ വെളിച്ചത്തിലേക്ക് പറന്നു നടക്കുമ്പോൾ തന്നെ വിഴുങ്ങാൻ എന്നപോലെ പല്ലി വിളക്കുകാലിന്റെ  ഒരറ്റത്ത് വായും പൊളിച്ചു നിൽക്കുന്നു. ഈ സമയം