\"അമ്മക്ക് സമാധാനം ആയല്ലോ?അവളും എന്നെപോലെ ഒരു പെൺകുട്ടി അല്ലെ? അവളുടെ സ്ഥാനത് ഞാൻ ആയിരുന്നെങ്കിലോ?\"പാറു അത്രയും പറഞ്ഞ് ദേഷ്യത്തോടെ റൂമിൽ കയറി ഡോർ അടച്ചു.ശിവ ആമിയെയും കൂട്ടി നേരെ പോയത് ആ നാട്ടിലെ തന്നെ പേരുകേട്ട തറവാടായ ഇന്ത്രനീലം തറവാട്ടിലേക്ക് ആയിരുന്നു.തറവാടിന് മുന്നിൽ ബൈക്ക് നിർത്തിയതും ആമി സംശയത്തോടെ ശിവയെ നോക്കി.\"ഇറങ്ങ്\"ശിവ പറഞ്ഞതും ആമി ബൈക്കിൽ നിന്നും ഇറങ്ങി.ശിവ അവളെയും കൂട്ടി അകത്തേക്ക് ചെന്നു.ശിവയെ കണ്ടതും 60തിനോട് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ അവന്റെ അടുത്തേക്ക് ഓടി വന്നു.\"മോനെ നീ എന്താ ഇന്ന് ഇങ്ങട് വരാഞ്ഞേനു ഞാൻ ആലോചിക്കുവായിരുന്നു\"